Channel 17

live

channel17 live

നന്മ കണ്ണികുളങ്ങര ഹൃദ്യം’ 2025പുരസ്കാര സമർപ്പണ പരിപാടി നടത്തി

പുത്തൻചിറ: പതിമൂന്ന് വർഷമായി നടത്തി വരുന്ന നന്മ കണ്ണികുളങ്ങരയുടെ ഈ വർഷത്തെ ഹൃദ്യം 2025 കണ്ണികുളങ്ങര എൻ.എസ് വി.വി. എൽ പി .സ്കൂളിൽ വെച്ച് നടന്നു. ബെന്നി ബെഹനാൻ. എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ വി.എ.നദീർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ അഡ്വ.വി.എസ്. അരുൺരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോമിബേബി, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ ടി.എം.നാസർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ വാസന്തി സുബ്രഹ്മണ്യൻ, സി.കെ.യുധി മാസ്റ്റർ, റസാഖ് മാസ്റ്റർ, സിന്ധു ടീച്ചർ, സിദ്ധീഖ് ചിറക്കുഴി, നസീർ കെ.എസ്, എം.കെ.കാഞ്ചന തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി & പ്ലസ്ടു വിജയികൾക്ക് പുരസ്കാര സമർപ്പണം, കലാ-കായിക പ്രതിഭകൾക്ക് ആദരം, എൽ’ എസ്.എസ് , യു.എസ്.എസ്, അബാക്കസ് വിജയികൾക്ക് അനുമോദനം, എൻ.എസ്.വി.വി.എൽ.പി.സ്കൂളിലേക്ക് പഠനോപകരണ വിതരണവും അബ്ദുൾ ഹാലിഖ് എന്നവരുടെ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!