Channel 17

live

channel17 live

നമ്പ്യാർ പാടം പാലം നാടിന് സമർപ്പിച്ചു

മറ്റത്തൂ൪ പ‍ഞ്ചായത്തിലെ 10,14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നമ്പ്യാർ പാടം പാലം തുറന്നു നൽകി.

മറ്റത്തൂ൪ പ‍ഞ്ചായത്തിലെ 10,14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നമ്പ്യാർ പാടം പാലം തുറന്നു നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററാണ് പാലം ഉദ്ഘാടനം നിർവഹിച്ചത്. മോനൊടി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു നമ്പ്യാർ പാടം പാലം. കാലങ്ങളായി മോനൊടിയിൽ നിന്നുള്ള ജനങ്ങൾ ട്രാംവെ റോഡിലൂടെയാണ് വെള്ളിക്കുളങ്ങരക്ക് എത്തിയിരുന്നത്. പാലം യാഥാത്ഥ്യമായതോടെ യാത്രികർക്ക് 3 കി.മീറ്റ൪ ദൂരമാണ് കുറഞ്ഞത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജനീഷ് പി ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ,കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സനല ഉണ്ണികൃഷ്ണൻ, ദിവ്യ സുധീഷ് വാർഡ് മെമ്പർമാരായ ഷൈബി സജി, സൂരജ് കെ എസ്,അസിസ്റ്റന്റ് എൻജിനീയർ അജയകുമാർ പി കെ തുടങ്ങിയവർ പങ്കെടുത്തു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!