നവ ചിത്ര സദസ്സ് ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നവകേരള സദസ്സിന് നൂറോളം ചിത്രകാരൻമാരുടെ അഭിവാദ്യങ്ങൾ കേരളത്തിലാദ്യമാണെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ പറഞ്ഞു .നവ ചിത്ര സദസ്സ് ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് ചാലക്കുടി മണ്ഡലം സംഘാടക സമിതി കൺവീനർ ബി.ഡി.ദേവസ്സി അദ്ധ്യക്ഷനായി. അമ്പിളി സോമൻ ,ബീന സന്തോഷ്, ഡാനിഷ് ഗോപി, സുശീലൻ ചന്ദനക്കുന്ന്, ഡെന്നീസ് ആൻ്റണി ,തുടങ്ങിയവർ സംസാരിച്ചു.പ്രമുഖ ചിത്രകാരൻമാരായ ബാബു.സി, ബസന്ത് പെരിങ്ങോട് , പി.ജി.ശ്രീനിവാസ് , എസ്.കെ.നളിൻ , സുരേഷ് മുട്ടത്തി, പ്രമോദ് ഗോപാലകൃഷ്ണൻ , പി.സി.അയ്യപ്പൻ, അമ്പിളി സോമൻ , ബിജ്നു മീരാസ, എം.ജി.ബാബു ,ബീന സന്തോഷ് ,പി.ബി.ജിബു, സജി .നാരായണൻ തുടങ്ങിയ കലാകാരൻമാർ ചിത്രങ്ങൾ വരച്ചു.