Channel 17

live

channel17 live

നവകേരള സദസ്സിന് സ്വാഗതമേകി ഐക്യ ദീപമാല

സാംസ്‌കാരിക-സാമൂഹിക – രാഷ്ട്രീയ പ്രമുഖര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി നിരവധി പേര്‍ ദീപം തെളിയിക്കുന്നതിന്റെ ഭാഗമായതോടെ ഐക്യ ദീപമാല ജനകീയ ദീപമാലയായി മാറി.

കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മതിലകം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഐക്യ ദീപമാല സംഘടിപ്പിച്ചു. സാംസ്‌കാരിക-സാമൂഹിക – രാഷ്ട്രീയ പ്രമുഖര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി നിരവധി പേര്‍ ദീപം തെളിയിക്കുന്നതിന്റെ ഭാഗമായതോടെ ഐക്യ ദീപമാല ജനകീയ ദീപമാലയായി മാറി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തിന്‍ വ്യത്യസ്തമായ പ്രചരണ പരിപാടികള്‍ നടക്കുമെന്ന് നവകേരള സദസ്സ് ചെയര്‍മാനും കയ്പമംഗലം എംഎല്‍എയുമായ ഇ ടി ടൈസണ്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജന്‍, നിഷ അജിതന്‍, എം എസ് മോഹനന്‍, സീനത്ത് ബഷീര്‍, വിനീത മോഹന്‍ദാസ്, ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഞ്ജുള അരുണന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എം എം ജോവിന്‍, മതിലകം എസ്എച്ച്ഒ എം കെ ഷാജി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എം എഫ്, മതിലകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ രാംദാസ്, ബിനോയ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജയകൃഷ്ണന്‍, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് മാളിയേക്കല്‍, പ്രധാന അധ്യാപകന്‍ മുജീബ് മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് അസീസ് തുടങ്ങിയവര്‍ ഐക്യ ദീപമാലയ്ക്ക് നേതൃത്വം നല്‍കി. ഐക്യ ദീപമാലയില്‍ ടി എസ് സജീവന്‍ മാസ്റ്റര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!