Channel 17

live

channel17 live

നവകേരള സദസ്സ് : അവലോകന യോഗം ചേർന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ 4 ന് പങ്കെടുക്കുന്ന കുന്നംകുളം മണ്ഡലം നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എ സി മൊയ്തീൻ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ 4 ന് പങ്കെടുക്കുന്ന കുന്നംകുളം മണ്ഡലം നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എ സി മൊയ്തീൻ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നവകേരള സദസ്സ് വിപുലമായി സംഘടിപ്പിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. സംഘാടക സമിതി യോഗം നവംബർ 7 ന് ചേരാൻ യോഗം തീരുമാനിച്ചു.ബൂത്ത്തല സംഘാടക സമിതി യോഗങ്ങൾ നവംബർ 10 നകവും വീട്ടുമുറ്റ യോഗങ്ങൾ 20 നകവും പൂർത്തിയാക്കും.

പ്രചരണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ബൂത്തുതലത്തിലും പ്രചരണ ബോഡുകൾ സ്ഥാപിക്കും.പരിപാടിയിൽ എല്ലാ മേഖലയിൽ നിന്നുമുള്ള ജനപങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.നവകേരള സദസ്സ് സംഘടിപ്പിക്കുന്ന വേദിയിലാവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും വാഹന പാർക്കിങ്ങ് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

കുന്നംകുളം നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ , ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി ഐ രാജേന്ദ്രൻ ,അഡ്വ.കെ രാമകൃഷ്ണൻ,ഇ എസ് രേഷ്മ, മീന സാജൻ, എസ് ബസന്ത്ലാൽ, ചിത്ര വിനോഭാജി,പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് ഹരീഷ്, തഹസിൽദാർ ഒ ബി ഹേമ,കുന്നംകുളം എസിപി സി ആർ സന്തോഷ് ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!