Channel 17

live

channel17 live

നവകേരള സദസ്സ്: ആഘോഷമായി വിളംബര ഘോഷയാത്ര

ഡിസംബര്‍ 4 ന് കുന്നംകുളത്ത് നടക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്രയില്‍ മണ്ഡലത്തിലെ ആയിരങ്ങള്‍ അണിനിരന്നു. ബെഥനി ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് എ.സി. മൊയ്തീന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഘോഷയാത്രയ്ക്ക് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വൈവിധ്യങ്ങളായ കലാരൂപങ്ങള്‍, ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ മാറ്റേകി. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കലാ കായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയെ അനുഗമിച്ചു. ടൗണ്‍ഹാളില്‍ ഘോഷയാത്രയുടെ സമാപനത്തെ തുടര്‍ന്ന് തുറന്ന വേദിയില്‍ കതിരോല മ്യൂസിക് ബാന്റ് അടാട്ടിന്റെ നാടന്‍ പാട്ടും അരങ്ങേറി.

നവകേരള സദസ്സിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 8 ന് ഗുഡ്‌ഷെപ്പേഡ് സ്‌കൂളിനു മുന്നില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് 9 ന് സി.വി സ്മാരക ലൈബ്രറി ഹാളില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ചിത്രകലാ ക്യാമ്പും ചിത്ര പ്രദര്‍ശനവും നടക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!