Channel 17

live

channel17 live

നവകേരള സദസ്സ്; എടവിലങ്ങ് ഗ്രാമ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു

പഞ്ചായത്ത് തല സംഘാടക സമിതി രൂപികരണ യോഗം ഇ ടി ടൈസൺമാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കയ്പമംഗലം മണ്ഡലത്തിൽ ഡിസംബർ ആറിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എടവിലങ്ങ് ഗ്രാമ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് തല സംഘാടക സമിതി രൂപികരണ യോഗം ഇ ടി ടൈസൺമാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.കക്ഷി രാഷ്ട്രീയത്തിന് അധീതമായി നവകേരള സദസ്സിനെ കേരളം ഏറ്റെടുക്കുന്നതിന് വേണ്ട എല്ലാ പ്രർത്തനങ്ങളും ഒരോരുത്തരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ടെന്ന് ചടങ്ങിൽ എംഎൽഎ പറഞ്ഞു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശീധരൻ, വൈസ് പ്രസിഡണ്ട് സന്തോഷ് കോരു ചാലിൽ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ എം ആർ കൈലാസൻ, ബിന്ദു രാധാകൃഷ്ണൻ, ഷഹിന ജലീൽ ബ്ലോക്ക് മെമ്പർ അഡ്വ. മോനിഷ, മെമ്പർമാരായ സന്തോഷ് മുളിക്കൽ, കെ കെ മോഹനൻ, ഗിരീഷ്, സുഭിപ്രമോദ്,സുരഭി സുമൻ, എം ആർ ഹരിദാസൻ, സിഡിഎസ് ചെയർപേഴ്സൺ റീന ആന്റണി, വിവിധ രാഷ്ട്രീപാർട്ടിയുടെ പ്രതിനിധികളായ ഇ എ ഷെഫീർ, ടി എ താജുദ്ധീൻ, പ്രതീപ് അറക്കൽ,വത്സൻ തുടങ്ങി ഇമ്പ്ലിമെന്റ് ഓഫീസർ നിഷ, എടവിലങ്ങ് ഹൈസ്കൂൾ പ്രധാന അധ്യാപിക വി ജി ബിജി തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!