Channel 17

live

channel17 live

നവകേരള സദസ്സ്; കൂട്ടയോട്ടം സംഘടിപ്പിച്ചു

നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച കൂട്ടയോട്ടം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നവകേരള സദസ്സ് മണ്ഡലം കലാ-സാംസ്‌കാരിക-കായിക സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഉഷാദേവി അധ്യക്ഷയായി. വോളിബോള്‍ ദേശീയ കോച്ച് പി. ശിവകുമാര്‍, മണ്ഡലം കോഡിനേറ്റര്‍ പി. മീര, കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലൈനിന്‍, കെ.എസ്. സുഭാഷ്, ബെന്‍സണ്‍ ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന സമാപനം സമ്മേളനം നവകേരള സദസ്സ് മണ്ഡലം ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത്കുമാര്‍ അധ്യക്ഷയായി. കോലഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി. വികാസ് രാജ്, കൈപ്പറമ്പ് പഞ്ചായത്തംഗങ്ങളായ യു.വി. വിനീഷ്, സുഷീത ബാനീഷ്, സ്‌നേഹ സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!