Channel 17

live

channel17 live

നവകേരള സദസ്സ്: കൂട്ടയോട്ടം സംഘടിപ്പിച്ചു

ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം റണ്‍ ഫോര്‍ ഗുരുവായൂര്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗുരുവായൂര്‍ മേല്‍പ്പാലം മുതല്‍ ചാവക്കാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് വരെയായിരുന്നു കൂട്ടയോട്ടം. എന്‍.കെ. അക്ബര്‍ എംഎല്‍എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ഗുരുവായൂര്‍ എസിപി കെ.ജി. സുരേഷ് എന്നിവര്‍ ചേര്‍ന്ന് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു.

ചാവക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സാംബശിവന്‍, നഗരസഭാംഗങ്ങള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ കൂട്ടയോട്ടത്തിന്റെ ഭാഗമായി.

നവകേരള സദസ്സിന്റെ ഭാഗമായി ഡിസംബര്‍ 2 മുതല്‍ സര്‍ക്കാരിന്റെയും ഗുരുവായൂര്‍ മണ്ഡലത്തിന്റെയും വികസനങ്ങള്‍ ഉള്‍പ്പെടുത്തി ചിത്ര പ്രദര്‍ശനം ഉണ്ടായിരിക്കും. ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വൈകീട്ട് 5 ന് നടനും സാംസ്‌കാരി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും. നവകേരള സദസ്റ്റ് നടക്കുന്ന കൂട്ടുങ്ങല്‍ ചത്വരത്തിലാണ് ചിത്ര പ്രദര്‍ശനം. അതോടൊപ്പം ഗുരുവായൂരിന്റെ വികസനങ്ങളുടെ നേര്‍ക്കാഴ്ച ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി ‘നവം’ പ്രദര്‍ശനവും ഉണ്ടായിരിക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!