Channel 17

live

channel17 live

നവകേരള സദസ്സ്; കൊടുങ്ങല്ലൂരില്‍ ഉദ്ദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

കൊടുങ്ങല്ലൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സംഘാടക സമിതി യോഗം അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മാള പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും, മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിളംബര കൂട്ടയോട്ടം നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. നവംബര്‍ 18 ന് വൈകീട്ട് 3.30 ന് മാള ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച് കൊടുങ്ങല്ലൂര്‍ നവകേരള സദസ്സ് നടത്തുന്ന വേദിയായ സെന്റ് ആണീസ് സ്‌കൂള്‍ വരെയാണ് കൂട്ടയോട്ടം നടക്കുക. കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ 6 നാണ് നവകേരളം സദസ്സ് ഒരുങ്ങുന്നത്.

മണ്ഡലത്തിന്റെ നവകേരള സദസ്സ് ചുമതലയുള്ള എല്‍.എ എന്‍.എച്ച് ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍ നവകേരള സദസ്സ് നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ ചുമതല ക്രമീകരണങ്ങള്‍ വിശദീകരിച്ചു. മുഴുവന്‍ ഓഫീസുകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആ വകുപ്പുകള്‍ ചെയ്യാന്‍ തീരുമാനിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

യോഗത്തില്‍ വിവിധ വകുപ്പുകളിലെ താലൂക്ക്തല ഓഫീസുകളിലെ ഉയര്‍ന്ന ഉദ്യേഗസ്ഥര്‍, സബ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!