ഗുരുവായൂര്‍ നിയോജക മണ്ഡലത്തിൽ ഡിസംബർ 4 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനുള്ള നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. എൻ കെ അക്ബർ എം എൽ എ രക്ഷാധികാരിയും നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സംഘാടക സമിതി ചെയർമാനുമായ സംഘാടക സമിതിയ്ക്ക് യോഗം രൂപം നൽകി.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിൽ ഡിസംബർ 4 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനുള്ള നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. എൻ കെ അക്ബർ എം എൽ എ രക്ഷാധികാരിയും നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സംഘാടക സമിതി ചെയർമാനുമായ സംഘാടക സമിതിയ്ക്ക് യോഗം രൂപം നൽകി. ജനറൽ കൺവീനറായി നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷിനെയും തെരഞ്ഞെടുത്തു. നവംബര്‍ 5 മുതൽ 10 വരെ ബൂത്ത് തല യോഗവും നവംബർ 10 മുതൽ 20 വരെ വീട്ടുമുറ്റസദസ്സും സംഘടിപ്പിക്കും.
സംഘാടക സമിതി യോഗം എന്‍.കെ. അക്ബര്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ചെയര്‍മാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.ഗുരുവായൂര്‍ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന്‍ മുഖ്യാതിഥിയായി. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍, വൈസ് ചെയര്‍പേഴ്സൺ അനിഷ്‌മ ഷനോജ്, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി, ചെയര്‍മാന്‍മാർ, നഗരസഭ സെക്രട്ടറി, കൗണ്‍സിലര്‍മാർ, അങ്കണവാടി പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.