Channel 17

live

channel17 live

നവകേരള സദസ്സ് പുതുക്കാട് മണ്ഡലം; തലോർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും

നവകേരള സദസ്സ് പുതുക്കാട് മണ്ഡലതല ഭാരവാഹിയോഗവും സംഘാടകസമിതിയും കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ഡിസംബർ ആറിന് തലോർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ആറുമണിക്കാണ് നവ കേരള സദസ്സ് നടക്കുക. ഇതിന് മുന്നോടിയായി നവംബർ 22 ന് അളകപ്പ നഗർ കമ്മ്യൂണിറ്റി ഹാളിൽ വികസന സെമിനാർ സംഘടിപ്പിക്കാനും തീരുമാനമായി.

ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ കെ അനൂപ്, അജിത സുധാകരൻ, ടി എസ് ബൈജു, എൻ മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, വിവിധ വകുപ്പുദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!