നവകേരളത്തിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുടയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
നവകേരളത്തിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുടയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഫ്ലാഷ് സംഘടിപ്പിച്ചത്. മണ്ഡലത്തിൽ ഇരിങ്ങാലക്കുട മാർക്കറ്റ്, എടതിരിഞ്ഞി സെന്റർ, കാട്ടൂർ ബസ് സ്റ്റാൻഡ്, കിഴുത്താനി സെന്റർ, മാപ്രാണം സെന്റർ, കൊമ്പിടി സെന്റർ, ആളൂർ സെന്റർ, പുല്ലൂർ സെന്റർ എന്നീ ഇടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാർ, വിവിധ ജനപ്രതിനിധികൾ, സബ് കമ്മിറ്റി അംഗങ്ങൾ, ക്രൈസ്റ്റ് കോളേജ് അധ്യാപകർ തുടങ്ങിയവർ ഫ്ലാഷ് മോബിന് നേതൃത്വം നൽകി.