Channel 17

live

channel17 live

നവകേരള സദസ്സ്; മറ്റത്തൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു

കോടാലി ശ്രീ ധർമ്മ ശാസ്താ ഹാളിൽ നടന്ന യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഡിസംബർ 6 ന് അമ്പല്ലൂരിൽ സംഘടിപ്പിക്കുന്ന പുതുക്കാട് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ മറ്റത്തൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു. കോടാലി ശ്രീ ധർമ്മ ശാസ്താ ഹാളിൽ നടന്ന യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്, ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ്, മറ്റത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, ചാലക്കുടി തഹസിൽദാർ എൽ ആർ സിമേഷ്, പഞ്ചായത്ത്‌ സെക്രട്ടറി എം ശാലിനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സിപിഐഎം ജില്ലാ കമ്മറ്റി അംഗം ടി എ രാമകൃഷ്ണൻ, പി കെ കൃഷ്ണൻകുട്ടി, സി യു പ്രിയൻ, ബേബി മാത്യു കാവുങ്കൽ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി (ചെയർമാൻ), സെക്രട്ടറി എം ശാലിനി (കൺവീനർ) എന്നിവർ ഭാരവാഹികളായി 501 അംഗ ജനറൽ കമ്മറ്റിയും, പഞ്ചായത്ത്‌ അസി. എഞ്ചിനീയർ പി കെ അജയ കുമാർ കൺവീനറായി മീഡിയ, സൂപ്പർവൈസർ കെ എസ് പ്രദീപ് കുമാർ കൺവീനറായി പബ്ലിസിറ്റി, വെള്ളിക്കുളങ്ങര പൊലീസ് എസ് എച്ച് ഒ എൻ സുജാതൻ പിള്ള കൺവീനറായി ഗതാഗത സബ് കമ്മറ്റികളും രൂപീകരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!