Channel 17

live

channel17 live

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരുംഡിസംബര്‍ 6 ന് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍

കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു.

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് നടക്കും. നവകേരള സദസിനോടനുബന്ധിച്ച് നടന്ന സംഘാടക സമിതി രൂപികരണ യോഗം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാള ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ഈ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും ചില കേന്ദ്രങ്ങളില്‍ പ്രഭാത യോഗങ്ങളില്‍ കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നവകേരള സദസ്സുമാണ് നടത്തുന്നത്.

കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സന്ധ്യ നൈസണ്‍, വിജലക്ഷ്മി വിനയചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടർ പി അഖിൽ, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ രേവ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അശോക്, എം എം മുകേഷ്, പി വി വിനോദ്, റോമി ബേബി, വി എം വത്സന്‍, ഇട്ടിത്തറ ഗോവിന്ദന്‍, ടി കെ ഉണ്ണികൃഷ്ണന്‍, വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പത്ത്, മാള ബ്ലോക്ക് സെക്രട്ടറി അനില്‍ പി ചാലില്‍, മറ്റ് ജനപ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍, സഹകരണ ബാങ്ക് പ്രസിഡന്റ്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!