കുന്നംകുളം മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം വേലൂർ ഗ്രാമപഞ്ചായത്തിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. വിവിധ വർണ്ണങ്ങളും ആശയങ്ങളുമായി നൂറോളം പേർ പരിപാടിയുടെ ഭാഗമായി.
കുന്നംകുളം മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം വേലൂർ ഗ്രാമപഞ്ചായത്തിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. വിവിധ വർണ്ണങ്ങളും ആശയങ്ങളുമായി നൂറോളം പേർ പരിപാടിയുടെ ഭാഗമായി.
വേലൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ആർ.എസ് ആർ.വി.എച്ച്.എസ്. മുൻവശത്ത് നടത്തിയ സമൂഹ ചിത്രരചന പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കർമ്മലാ ജോൺസൺ, ബ്ലോക്ക് പഞ്ചായത്തംഗം സപ്ന റഷീദ്, പഞ്ചായത്ത് മെമ്പർമാരായ ശുഭ അനിൽകുമാർ, ബിന്ദു ശർമ്മ, ആർട്ടിസ്റ്റ് ശർമ്മാജി, ആർട്ടിസ്റ്റ് മോഹനൻ, കുടുംബശ്രീ ചെയർപേഴ്സൺ വിദ്യാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.