Channel 17

live

channel17 live

നവമാറ്റൊലി പ്രതിഭ പുരസ്ക്കാരം കലാമണ്ഡലം പ്രത്സജയ്ക്ക് സമ്മാനിച്ചു

പൂലാനി : പ്രഥമ നവമറ്റൊലി പ്രതിഭ പുരസ്ക്കാരം (5001 രൂപയും ഫലകവും) കലാമണ്ഡലം പ്രത്സജയ്ക്ക് ചാലക്കുടി എം എൽ എ സനീഷ്കുമാർ ജോസഫ് സമ്മാനിച്ചു. നവമാറ്റൊലി കുട്ടിലൈബ്രറി സംഘടിപ്പിച്ച അവധിക്കാല വിശേഷങ്ങളുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിത അധ്യക്ഷത വഹിച്ചു. ഡോ. കെ. ആർ ശ്രീനി വിശിഷ്ടാതിഥിയായിരുന്നു. റഷ്യയിൽ നടന്ന വേൾഡ് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത അനാമിക പി അജയഘോഷിനേയും, നവമാറെറാലി കുട്ടിലൈബ്രറി അംഗങ്ങളിൽ SSLC- +2 പരീക്ഷയിൽ മികച്ച വിജയം നേടിയ 12 വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. നവമാറ്റൊലി കുട്ടിലൈബ്രറി അംഗം മീനാക്ഷി ഷിജുവിൻ്റെ ആകസ്മിക വിയോഗത്തിൽ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. സേതുലക്ഷ്മി പി എസ് സ്വാഗതവും ദേവഗംഗ സുരേഷ് നന്ദിയും പറഞ്ഞു. കലാമണ്ഡലം പ്രത്സജ,ടി.എസ് മനോജ്, അയന പ്രകാശ്, കെ.എം ഗായത്രി, കെ എസ് ആകർഷ് , എം.പി ശ്രീവിദ്യ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!