മേലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് എം. എസ്. സുനിത അധ്യക്ഷത വഹിച്ചു.
നവാകരള സദസ്സിന്റെ മേലൂർ പഞ്ചായത്ത് സംഘടക സമിതി രൂപീകരിച്ചു. മേലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് എം. എസ്. സുനിത അധ്യക്ഷത വഹിച്ചു. ചാലക്കുടി നിയോജകമണ്ഡലം ചെയർമാൻ മുൻ mla ബി. ഡി. ദേവസി യോഗം ഉത്ഘാടനം ചെയ്തു. കോർഡിനേറ്റർ വാഴച്ചാൽ DFO ആർ. ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ. കെ. ഷീജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ബാബു, സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. കെ. കൃഷ്‌ണൻ, ടി. കെ. ആദിത്യ വർമ രാജ, വിധു എ മേനോൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. O. പോളി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു. സംഘടക സമിതി ചെയർമാൻ ആയി പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സുനിതയും കൺവീനർ ആയി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനൂപും അടങ്ങുന്ന 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.