കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ലെ ആണ്ടപറമ്പ് ലക്ഷംവീട് പരിസരത്ത് നവീകരണം പൂർത്തിയാക്കിയ കിണറുകൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ കിണറുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാദേവി ഉദ്ഘാടനം ചെയ്തു. 4.22 ലക്ഷം രൂപ വിനിയോഗിച്ചാണ് കിണറും പരിസരവും വൃത്തിയാക്കിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലെനിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഖില പ്രസാദ്, വാർഡ് മെമ്പർമാരായ സുഷിത ബാനിഷ്, യു.വി വിനീഷ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സിന്ധു പ്രകാശൻ, കുടുംബശ്രീ സി ഡി എസ് ഷീജ ശിവദാസ്, ആശാവർക്കർ മോളി ഔസേപ്പ്, വാർഡ് വികസന കമ്മിറ്റി അംഗങ്ങളായ മിനി ബാബു, വി.സി വിജീഷ്, പി. ഗോകുൽ, എൻ.ആർ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.