Channel 17

live

channel17 live

നവീകരിച്ച ജനകീയഹോട്ടൽ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:ആളൂർ ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടൽ നവീകരണത്തിനായി പദ്ധതിയിൽ എട്ടുലക്ഷം ലക്ഷം രൂപ വകയിരുത്തി നിർമാണം പൂർത്തീകരിച്ചു.2018 -ൽ ആരംഭിച്ച വനിതാ കാന്റീൻ പിന്നീട് ജനകീയ ഹോട്ടൽ ആക്കി മാറ്റി. അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചു ജനങ്ങൾക്ക് തുറന്നു കൊടുത്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ ഉദ്ഘാടനം നിർവഹിച്ചു. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ധിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, സി ഡി എസ് ചെയർപേഴ്സൺ സ്റ്റെല്ല വിത്സൻ, വാർഡ് അംഗങ്ങളായ ഓമന ജോർജ്, പി സി ഷണ്മുഖൻ, സവിത ബിജു, പ്രഭ കൃഷ്ണനുണ്ണി, രേഖ സന്തോഷ്‌, ഷൈനി വര്ഗീസ്, കൊച്ചു ത്രേസ്സ്യ ദേവസി, മേരി ഐസക് കെ എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത്‌ എ ഇ പദ്ധതി വിശദീകരണം നടത്തി. ഇതോടൊപ്പം കുടുംബശ്രീ നാനോ മാർക്കറ്റ് ഉദ്ഘാടനം സി ഡി എസ് ചെയർപേഴ്സൺ സ്റ്റെല്ല വിത്സൻ നിർവഹിച്ചു.സംരംഭക വിജിത്രി ഷാജു നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!