Channel 17

live

channel17 live

നവീകരിച്ച തൂപ്പങ്കാവ് ചിറ നാടിന് സമര്‍പ്പിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നവീകരിച്ച നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ചിറയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നഗരസഞ്ചയ പദ്ധതി പ്രകാരം 40 ലക്ഷം രൂപ ചെലവഴിച്ചാണ് തൂപ്പങ്കാവ് ചിറ നവീകരിച്ചത്. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ. ഷൈലജ ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ കവിത സുനില്‍, തൂപ്പങ്കാവ് കര്‍ഷക സമിതി സെക്രട്ടറി സുനില്‍ വടക്കേടത്ത്, തൂപ്പങ്കാവ് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ് പ്രദീപ് ചിറ്റിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!