ആളൂർ : ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 20 പൊരുന്നുകുന്നിലെ പൊരുന്നുചിറ 42 വർഷങ്ങൾക്ക് ശേഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നവീകരിച്ചു നാടിന് സമർപ്പിച്ചു.3422500 /- രൂപ ചെലവിൽആണ് നവീകരണം. ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും, വാർഡ് മെമ്പറുമായ രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ നവീകരിച്ച ചിറയുടെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി കെ ഡേവിസ് മുഖ്യാതിഥി ആയി. ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു,ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, സന്ധ്യ നൈസൻ, ജൂമൈല സഗീർ,അരവിന്ദൻ പീണിക്കൽ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
നവീകരിച്ച പൊരുന്നുചിറ നാടിന് സമർപ്പിച്ചു
