Channel 17

live

channel17 live

നവ കേരള സദസ്സ് പഞ്ചായത്ത്തല സംഘാടക സമിതികള്‍ രൂപീകരിച്ചു

ഡിസംബര്‍ 4 ന് ചെറുതുരുത്തിയില്‍ നടക്കുന്ന ചേലക്കര നിയോജക മണ്ഡലം നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല സംഘാടക സമിതികള്‍ രൂപീകരിച്ചു.

ഡിസംബര്‍ 4 ന് ചെറുതുരുത്തിയില്‍ നടക്കുന്ന ചേലക്കര നിയോജക മണ്ഡലം നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല സംഘാടക സമിതികള്‍ രൂപീകരിച്ചു. ചേലക്കര ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം മന്ത്രിയുടെ പ്രതിനിധി കെ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജാനകിറാം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അധ്യക്ഷയായിരുന്നു. ഭാരവാഹികള്‍ ചെയര്‍പേഴ്സണ്‍ : എം. കെ. പത്മജ.കണ്‍വീനര്‍ : എം. ജയലക്ഷ്മി (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി). തിരുവില്വാമല, കൊണ്ടാഴി, പഴയന്നൂര്‍, പാഞ്ഞാള്‍ എന്നീ പഞ്ചായത്തുകളിലും സംഘാടക സമിതികള്‍ രൂപീകരിച്ചു. ഭാരവാഹികള്‍ പഴയന്നൂര്‍ ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ : പി.എ. ബാബു കണ്‍വീനര്‍ : ശ്രീജിത്ത് കെ. ആര്‍ (ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി).

തിരുവില്വാമല ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ : കെ.പി. ഉമാശങ്കര്‍. കണ്‍വീനര്‍: സതീഷ് തമ്പി (ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി). കൊണ്ടാഴി ഗ്രാമ പഞ്ചായത്ത്, ചെയര്‍പേഴ്സണ്‍ : പി. പ്രശാന്തി.(ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
കണ്‍വീനര്‍ : രോഹിണി (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി). പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ : വി.തങ്കമ്മ. (പ്രസിഡന്റ് പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത്) കണ്‍വീനര്‍ :ആല്‍ഫ്രഡ് സോജന്‍ (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി).

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!