Channel 17

live

channel17 live

നാടിൻ്റെ പ്രകൃതി സംരക്ഷണ- കാർഷിക പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതും ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവുമാണ് : തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ്

നാടിൻ്റെ പ്രകൃതി സംരക്ഷണ- കാർഷിക പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതും ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവുമാണ് . തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ്ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിവസം തദ്ദേശ സംഗമത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഭദ്രദീപം കൊളുത്തി കൊണ്ട് നിർവ്വഹിച്ചു.മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധാ ദിലീപ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, പാർലമെൻ്ററി പാർട്ടി ലീഡർമാരായ സോണിയ ഗിരി, അഡ്വ. കെ.ആർ. വിജയ, അൽഫോൻസാ തോമസ്, പി ടി ജോർജ്, മുനിസിപ്പൽ സെക്രട്ടറി എം. എച്ച്. ഷാജിക് എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി സ്വാഗതവും മുനിസിപ്പൽ കൗൺസിലർ സിജു യോഹന്നാൻ നന്ദിയും രേഖപ്പെടുത്തി.

കൗൺസിലർമാർ, മുൻ നഗരസഭ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങീയവർ പങ്കെടുത്തു.തുടർന്ന് ശ്രീ സംഗമേശ്വര ഓണം കളി സംഘം അവതരിപ്പിച്ച ഓണംകളിയും നടന്നു.സംഗമസാഹിതി ഒരുക്കിയ സാഹിത്യ സദസ്സിൽ കഥയരങ്ങ് സംഘടിപ്പിച്ചു. സാഹിത്യ സദസ്സിന് കൃഷ്ണകുമാർ മാപ്രാണം, സഞ്ജയ് എന്നിവർ നേതൃത്വം നൽകി. നഗരസഭയുടെ ഉപഹാരം കൗൺസിലർ ബിജു പോൾ അക്കരക്കാരൻ സമർപ്പിച്ചു

കാർഷിക സെമിനാറിൽ കേരളത്തിലെ കൃഷിയിടങ്ങൾക്ക് അനുയോജ്യമായ കാർഷിക യന്ത്രോപകരണങ്ങൾ എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല അസിസ്റ്റൻറ് പ്രൊഫ. ഡോക്ടർ സുമ നായർ വിഷയാവതരണം നടത്തി. കൗൺസിലർമാരായ മിനി സണ്ണി നെടുമ്പാക്കാരൻ, സാനി സി.എം. എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്കായി സിനിമാറ്റിക് ഡാൻസ് മത്സരവും സംഘടിപ്പിച്ചു. തുടർന്ന് ശ്രുതി ശ്രീറാം അവതരിപ്പിച്ച കരോക്കെ ഗാനമേളയും അരങ്ങേറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!