Channel 17

live

channel17 live

നാട്ടിക ഗ്രാമപഞ്ചായത്തില്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു

നാട്ടിക ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടിയുടെ നിര്‍മ്മാണോദ്ഘാടനം സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നാട്ടിക നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിക്കുന്നത്. അത്യാധുനിക രീതിയില്‍ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ അങ്കണവാടിക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ശിലാസ്ഥാപന ചടങ്ങില്‍ 33 വര്‍ഷത്തെ അങ്കണവാടി ഹെല്‍പ്പര്‍ സേവനത്തില്‍നിന്നും വിരമിച്ച അനിത ധര്‍മ്മനെ എംഎല്‍എ ആദരിച്ചു.

വാര്‍ഡ് മെമ്പര്‍ സെന്തില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ദിനേശന്‍ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സന്തോഷ്, മെമ്പര്‍മാരായ നികിത രാധാകൃഷ്ണന്‍, സുരേഷ് ഇയ്യാനി, സി.എസ് മണികണ്ഠന്‍, ഐഷാബി ജബ്ബാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് യു.കെ ഗോപാലന്‍, മുന്‍ മെമ്പര്‍മാരായ സജിനി മുരളി, ടി.കെ പ്രസാദ്, കെ.ബി രത്‌നാവതി, നാട്ടിക പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എ.കെ ചന്ദ്രശേഖരൻ‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!