കുഴിക്കാട്ടുശ്ശേരി മാട്ടപ്പറമ്പിൽ ചാത്തൻ മകൻ ഉണ്ണികൃഷ്ണൻ(60) നിര്യാതനായി. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ അണുബാധ മൂലം വലതുകാൽ മുട്ടിനുമുകളിൽവച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഒരുമാസത്തിനുശേഷം തൊണ്ടയിൽ കാൻസർ ബാധയുമുണ്ടായി. കഴിഞ്ഞ ഏപ്രിലിൽ ഗൾഫിൽ ജോലിക്കുപോയ മൂത്തമകൻ സർജിൽകൃഷ്ണ രണ്ട് മാസം തികയുംമുമ്പ് അവിടെവച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണൻെറ രോഗബാധയെ തുടർന്ന് രോഗികളായ ഭാര്യയും ഇളയ മകനുമടങ്ങിയ കുടുംബത്തിൻെറ ജീവിതംതന്നെ വഴിമുട്ടിയ സാഹചര്യത്തിൽ നാട്ടുകാർ സഹായനിധി രൂപീകരിച്ച് ധനസമാഹരണം നടത്തി ചികിത്സ തടരുകയായിരുന്നു. അടച്ചുറപ്പില്ലാത്ത കൊച്ചുവീട്ടിൽനിന്നും വാടകവീട്ടിലേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നു. 6 മാസമായി കോട്ടയം,തൃശൂർ മെഡിക്കൽ കോളെജുകളിൽ ചികിത്സ തുടർന്നു. ഒരുമാസമായി തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ കൂട്ടായ്മയെ നിഷ്ഫലമാക്കി, ഇന്ന് 3മണിയോടെ ഉണ്ണികൃഷ്ണൻ യാത്രയായി. വത്സലയാണ് ഭാര്യ. മകൻ സിറിൽകൃഷ്ണ. സംസ്കാരം ബുധൻ രാവിലെ 10ന് ചാലക്കുടി പൊതുശ്മശാനത്തിൽ.
നാട്ടുകാരുടെ ശ്രമങ്ങൾ വിഫലമായി; ഉണ്ണികൃഷ്ണൻ യാത്രയായി
