ഇരിങ്ങാലക്കുട : ഞായറാഴ്ച്ച നാലമ്പല ദർശനത്തിന് കൂടൽമാണിക്യം ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. അവധി ദിവസമായതിനാൽ ദർശനത്തിനായി നൂറു കണക്കിനു പേരാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. ക്ഷേത്രമതിൽക്കെട്ടിനകത്ത് 5000 പേർക്ക് വരി നിൽക്കാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. എന്നാൽ തിരക്ക് വർദ്ധിച്ചതോടെ ഭക്തരുടെ വരി ക്ഷേത്രത്തിനു പുറത്ത് കുട്ടംകുളം വരെ നീണ്ടു. കുറച്ചു സമയം കാത്തു നിന്നാലും എത്തിയവർക്കെല്ലാം നല്ല രീതിയിൽ ദർശനം നടത്താൻ കഴിഞ്ഞതായി ഭക്തരും പ്രതികരിച്ചു.
നാലമ്പല ദർശനത്തിന് ഞായറാഴ്ച്ച കൂടൽമാണിക്യത്തിൽ വൻഭക്തജന തിരക്ക്
