Channel 17

live

channel17 live

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അത്രിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അത്രിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശി പ്ലാക്കൂട്ടത്തിൽ അബൂബക്കർ (68) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്. പിഴത്തുക അടക്കാത്ത പക്ഷം എട്ടുമാസം അധികതടവും അനുഭവിക്കണം. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ തെളിവിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി ഇ. എ സീനത്ത് ഹാജരായി. അതിജീവിതയ്ക്ക് പുനരധിവാസത്തിനായുള്ള നഷ്ടപരിഹാരത്തിനും വിധിയിൽ ശുപാർശയുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!