തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഭാഗവും നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയതല ഡോക്യുമെൻററി – ഹ്രസ്വചലച്ചിത്രമേളയ്ക്ക് സമാപനം കുറിച്ചു. മീഡിയ സ്റ്റഡീസ് ഡയറക്ടർ റവ. ഫാ. ഫിജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷനായി. സിനിമ നിരൂപകനും നാഷണൽ അവാർഡ് ജേതാവുമായ ഐ ഷൺമുഖദാസ് മുഖ്യ അതിഥിയായിരുന്നു.ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ചെറിയാൻ ജോസഫ്, ഡിപ്പാർട്ട്മെൻറ് ഹെഡ് ജോസഫ് ജേക്കബ്, റെഡ് എഫ് എം പ്രോഗ്രാം ഹെഡ് അരുൺ ശങ്കർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചീഫ് ജൂറി സുധി അന്നയുടെ നേതൃത്വത്തിലുള്ള ടീം ആണ് വിധിനിർണയം നടത്തിയത്. മികച്ച ഹ്രസ്വചിത്രം അണ്ടർ ദ സെയിം സ്കൈ, മികച്ച ഡോക്യൂമെന്ററി മേൽവിലാസം എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ദേവരാജ് ടി ആർ, മികച്ച ഛായാഗ്രാഹകൻ കുർപെൻ ബെൻ, മികച്ച എഡിറ്റർ മുഹമ്മദ് ഷാജഹാൻ കെ, സ്പെഷ്യൽ ജൂറി മെൻഷൻ സരിത എന്നിവർ അവാർഡുകൾ കരസ്തമാക്കി.