Channel 17

live

channel17 live

നാഷണൽ ലെവൽ ഫിലിം ഫെസ്റ്റിവൽ വിളംബരവും ലോഗോ പ്രകാശനവും നടത്തി

മാള: കാർമൽ കോളേജ് മാളയിൽ മൾട്ടീമീഡിയ വിഭാഗം നടത്തുന്ന നാഷണൽ ലെവൽ ഫിലിം ഫെസ്റ്റിവലിന്റെ വിളംബരവും ലോഗോ പ്രകാശനവും നടത്തി . മാള പ്രസ് ക്ലബ് , ചാലക്കുടി പ്രസ് ഫോറം, തൃശൂർ ക്ലബ് എഫ് എമ്മിന്റെയും സഹകരണത്തോടെയാണ് ഫിലിം ഫെസ്റ്റിവൽ നടത്തുക. കാർമൽ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റിനി റാഫേൽ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു. മാള പ്രസ് ക്ലബ് സെക്രട്ടറി ഇ പി രാജീവ് ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ് ശ്രീ. ഭരിത പ്രതാപും ഹൈഡ്രജൻ ബലൂണുകൾ ഉയർത്തി വിളബരം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി ചാക്കുണ്ണി എം , മൾട്ടീമീഡിയ വിഭാഗം മേധാവി ജിസ്ന ജോൺസൻ, പ്രസ്സ് ഫോറം സെക്രട്ടറി അക്ഷര ഉണ്ണികൃഷ്ണൻ , കൃഷ്‌ണേന്ദു ശിവദാസൻ , പ്രസ്സ് ഫോറം മുൻ പ്രസിഡന്റ് ശാലി മുരിങ്ങൂർ, അരുൺ ഓർക്കാടത്ത്, വിൽസൺ മേച്ചേരി, രമേശ് കുമാർ കുഴികാട്ടിൽ, കെ ബി ബിനേഷ്, ടോജോ എന്നിവർ സംസാരിച്ചു. മൾട്ടീമീഡിയ പ്രോഗ്രാം കോർഡിനേറ്റർസ് ആയ നിഖിൽ കെ സണ്ണി, നിത്യ കെ പി, അവിനാഷ് രവിദ്രൻ, ജെന്നിഫർ എൻ ഷൈജു, ഡേവിഡ് മാത്യു, സ്റ്റുഡന്റ് കോർഡിനേറ്റർസായ ജീസ്‌മേരി , ശ്രീബിൻ, ശ്രീദേവ് എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!