ചാലക്കുടി : ചിറങ്ങര മുതൽ പേരാമ്പ്ര വരെയുള്ള അടിപ്പാതകളുടെയും സർവീസ് റോഡുകളുടെയും അശാസ്ത്രീയ നിർമ്മാണങ്ങൾക്കെതിരെ കോടതിയെ സമീപിക്കുവാനൊരുങ്ങി ട്വന്റി -ട്വന്റി ചാലക്കുടി നിയോജക മണ്ഡലം കമ്മറ്റി
അടിപ്പാത നിർമാണം നടക്കുന്ന ചിറങ്ങര, കൊരട്ടി, മുരിങ്ങുർ, പോട്ട, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ചാർളിപോളിന്റെയും കൊടുങ്ങല്ലൂർ /അങ്കമാലി നിയോജകമണ്ഡലം പ്രസിഡൻറ് Dr വർഗീസ് ജോർജ് ചാലക്കുടി നിയോജക മണ്ഡലം പ്രസിഡൻ്റ് Adv സണ്ണി ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ നേരിൽ കണ്ടു വിലയിരുത്തി
മനുഷ്യ ജീവിതം സ്തംഭിപ്പിച്ചു കൊണ്ടാണ് അടിപ്പാതകളുടെയും സർവീസ് റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് കോടതിയെ സമീപിക്കുമെന്നും അഡ്വ. ചാർളിപോൾ പറഞ്ഞു
നാഷണൽ ഹൈവേയിലെ സർവീസ് റോഡുകളുടെയും ഡ്രൈനേജുകളുടെയും ശോജനീയവാവസ്ഥ നിരവധി തവണ അധികാരികളെ രേഖമൂലം അറിയിച്ചിട്ടും യാതൊരു വിധ നടപടികളുമുണ്ടായില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും Adv സണ്ണി ഡേവിസ് മണ്ഡലം പ്രതിനിധിയായ ആൻറണി പുളിക്കൻ , പി.ഡി.വർഗീസ്, സൗദ ബീവി , ആശ , വി.പി ഷിബു,സിജു മോൻ എന്നിവർ അറിയിച്ചു.