Channel 17

live

channel17 live

നാഷണൽ ഹൈവേ നിർമ്മാണം കയ്പമംഗലത്തെ പ്രശ്നപ്രദേശങ്ങൾ പഠിക്കാൻ പ്രൊജക്റ്റ് ഡയറക്ടർ എത്തി

നാഷണൽ ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കയ്പമംഗലം മണ്ഡലത്തിലെ പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടുമനസ്സിലാക്കാൻ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ ആവശ്യപ്രകാരം നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ സ്ഥലം സന്ദർശിച്ചു ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പള്ളിനട അണ്ടർപാസ്, മതിലകം ഗ്രാമപഞ്ചായത്തിലെ സർവീസ്റോഡ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളം പുനർ നിർമ്മാണം, കയ്പമംഗലം പഞ്ചായത്തിലെയും, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ ഡ്രൈനേജ് സിസ്റ്റം കടന്നു പോകുന്ന സ്ഥലങ്ങൾ എന്നിവയാണ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ ആവശ്യപ്രകാരം നാഷണൽ ഹൈവേ കൊച്ചിൻ പ്രോജക്ട് ഡയറക്ടർ പ്രവീൺകുമാർ, ശിവാലയ കമ്പനി കോൺട്രാക്ട് വൈസ് പ്രസിഡണ്ട് ഈശ്വർ സിംഗ് ആര്യ, ഹൈവേ ഇൻഡിപെന്റ് എൻജിനീയർമാർ തുടങ്ങിയവർ സന്ദർശിച്ചത്. എം എൽ എ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ എം എസ് മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി കെ ചന്ദ്രബാബു, ശ്രീനാരായണപുരംവൈസ്പ്രസിഡണ്ട് സജിത പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എ അയ്യൂബ്, പി എ നൗഷാദ്, ഷീല ടീച്ചർ, ഷാഹിദ മുത്തുക്കോയ തങ്ങൾ, സുമതി സുന്ദരൻ, വാർഡ് മെമ്പർമാരായ ഷാജഹാൻ, ബാബു,എൻ എച്ച് ലൈസൻസ് ഓഫീസർ ബാബു കെ ബി തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായി.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!