കണ്ണൂർ രൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിതനായ മോൺ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി പരിശുദ്ധ മഞ്ഞുമാതാവ് കോട്ടപ്പുറം രൂപതയ്ക്ക് നൽകിയ സമ്മാനമാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. മഞ്ഞുമാതാവിന്റെ തിരുനാൾ ആഘോഷങ്ങളുടെ സമാപന ദിനത്തിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകാംഗമായ മോൺ. ഡെന്നിസിനെ പുതിയ പദവിയിലേക്ക് ഉയർത്തിയത്. കോട്ടപ്പുറം രൂപതയിൽ നിന്ന് മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെടുന്ന എട്ടാമത്തെയാളാണ് മോൺ. ഡെന്നിസ് കുറുപ്പശ്ശേരി. മാൾട്ടയിലെ അപ്പസ്തോലിക്ക് ന്യുൺഷ്വേച്ചറിൽ ഫസ്റ്റ് കൗൺസിലറായി പ്രവർത്തിച്ചു വരുന്നതിനിടയിലാണ് പുതിയ നിയമനം.
നിയുക്ത സഹായ മെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി പരിശുദ്ധ മഞ്ഞുമാതാവിന്റെ സമ്മാനം: ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
