Channel 17

live

channel17 live

നിരവധി ക്രിമിനൽകേസിലെ പ്രതിയായ സ്റ്റേഷൻ റൗഡി സിദ്ധി എന്നറിയപ്പെടുന്ന സിദ്ധിഖിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

മതിലകം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും നിരവധി കേസിലെ പ്രതിയുമായ മതിലകം പനങ്ങാട് വില്ലേജ് പള്ളിനട ദേശത്ത് ഊളക്കല്‍ വീട്ടില്‍ സിദ്ധി എന്നറിയപ്പെടുന്ന സിദ്ധിഖ് 26 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. സിദ്ധിഖിനെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ പാർപ്പിച്ച് ഉത്തരവ് നടപ്പിലാക്കി. സിദ്ധിഖ് മതിലകം, കൊടുങ്ങല്ലൂര്‍, അതിരപ്പിള്ളി, പീച്ചി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസിലും, ഒരു കവർച്ചക്കേസിലും, ഒരു പോക്സോ കേസിലും, മൂന്ന് അടിപിടിക്കേസിലും, രണ്ട് മോഷണക്കേസിലും അടക്കം ഒമ്പത് ക്രമിനൽക്കേസിലെ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.എം.കെ, , അസി. സബ് ഇൻസ്പെക്ടർ വിൻസി, തോമസ് എന്നിവർ കാപ്പ ചുമത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!