Channel 17

live

channel17 live

‘നിരാമയ’ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം യൂണിറ്റും ഇരിങ്ങാലക്കുട ഗവ. ആയുർവേദ ഹോസ്പിറ്റലും ചേർന്ന് നടത്തുന്ന ‘നിരാമയ’യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം യൂണിറ്റും ഇരിങ്ങാലക്കുട ഗവ. ആയുർവേദ ഹോസ്പിറ്റലും ചേർന്ന് നടത്തുന്ന ‘നിരാമയ’യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ക്യാമ്പ് സന്ദർശിച്ചു.

സമീപപ്രദേശത്തെ നിവാസികൾക്കും സ്കൂളിലെ വിദ്യാർഥികൾക്കും ഉപയോഗപ്രദമാകും വിധമാണ്‌ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ജിഷ ജോബി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഗവ. ആയുർവ്വേദ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ബിജു ബാലകൃഷ്ണൻ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ധന്യ കെ ആർ, വാർഡ് കൗൺസിലർ മിനി സണ്ണി, പിടിഎ വൈസ് പ്രസിഡന്റ് സുനിത രമേശൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റോസ്മിൻ എ. മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!