ഇരിങ്ങാലക്കുട : ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും കൈയ്യേറ്റങ്ങൾ ഒഴിവാക്കി പെരുംതോട് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നിരാഹാരസമരം തുടങ്ങി. പ്രതീക്ഷാഭവൻ റോഡിന് സമീപമത്തായി ആരംഭിച്ച എകദിന നിരാഹാര സമരം പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. വികസനമെന്നാൽ റോഡ് – കെട്ടിട നിർമ്മാണം മാത്രമാണെന്ന ഭരണാധികാരികളുടെ വികലമായ വികസനനയത്തിൻ്റെ ഉദാഹരണമാണ് പ്രദേശത്ത് ദൃശ്യമാകുന്നതെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. സിസ്റ്റർ റോസ് ആൻ്റോ, രാജു പാലത്തിങ്കൽ, ജെയ്മോൻ തെക്കേത്തല , ഡോ ഷാജു കാവുങ്ങൽ , വിൻസെൻ്റ് കണ്ടംകുളത്തി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ഷാജു കണ്ടംകുളത്തി സ്വാഗതവും ട്രഷറർ മാത്യു ജോർജ്ജ് നന്ദിയും പറഞ്ഞു. രാവിലെ എഴ് മണിക്ക് ആരംഭിച്ച നിരാഹാരസമരം വൈകീട്ട് 6 ന് സമാപിക്കും. ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് നിരാഹാര സമരം ആരംഭിച്ചത്.
നിരാഹാരസമരം തുടങ്ങി
