Channel 17

live

channel17 live

നിരോധിച്ച പ്ലാസ്റ്റിക്ക് കാരിബാഗുകൾ പിടിച്ചെടുത്തു

മാളയില്‍ ആരോഗ്യവിഭാഗം ടൗണിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധയിൽ നിരോധിച്ച പ്ലാസ്റ്റിക്ക് കാരിബാഗുകൾ പിടിച്ചെടുത്തു.

മാളയില്‍ ആരോഗ്യവിഭാഗം ടൗണിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധയിൽ നിരോധിച്ച പ്ലാസ്റ്റിക്ക് കാരിബാഗുകൾ പിടിച്ചെടുത്തു. കെ കരുണാകരൻ സ്മാരക കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് ബിജോഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി ഐ അസിം ലെബ്ബ, ടി വിജിജു, സി കെ ഷിബു, ഡെബിയ ഡേവിസ്‌, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ആതിര തുടങ്ങിയവരും ഉണ്ടായിരുന്നു. പിടികൂടിയ നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ തുടർ നിയമ നടപടിക്കായി മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിച്ചു .ഗാലക്‌സി ട്രേഡിങ് മാള, ടു സ്റ്റാർ വെജിറ്റബിൾസ് മാള, ഡോറി ഡോൺ മാള എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകൾ പിടിച്ചെടുത്ത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!