Channel 17

live

channel17 live

നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിന്റെ വെളിച്ചം പകര്‍ന്ന് ജെ സി ഐ ഇരിങ്ങാലക്കുടയുടെ പ്രജ്യോദിനി പദ്ധതിയ്ക്ക് തുടക്കം

ഇരിങ്ങാലക്കുടക്കാരുടെ മനസില്‍ ഇടം നേടീയ സംഘടനയായ ജെ സി ഐ ഇരിങ്ങാലക്കുടയെ അഭിനന്ദിക്കാനും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനും ജൂനീയര്‍ ചേമ്പംര്‍ ഇന്റര്‍നാഷ്ണല്‍ എന്ന ലോകോത്തര സംഘടനയുടെ ഇന്ത്യയിലെ പ്രസിഡന്റ് എംഎസ് കാര്‍ത്തികേയന്‍ ഇരിങ്ങാലക്കുടയില്‍ എത്തിചേര്‍ന്നു.

നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിന്റെ വെളിച്ചം പകര്‍ന്ന് ജെ സി ഐ ഇരിങ്ങാലക്കുടയുടെ പ്രജ്യോദിനി പദ്ധതിയ്ക്ക് തുടക്കം.ജീവിതത്തില്‍ സാമ്പത്തിക ബാധ്യതയില്‍ മുന്നോട് പോകാനാകാതെ നില്‍ക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അതില്‍ തയ്യല്‍ പരിശീലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അതിനുള്ള പരിശീലനവും സൗജന്യമായി നല്‍കി അതോടൊപ്പം തന്നെ തയ്യന്‍ മെഷ്യനും സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ജെ സി ഐ ഇരിങ്ങാലക്കുട മുന്നോട്ട് വെയ്ക്കുന്ന പ്രജ്യോദിനി പദ്ധതി.വസ്ത്രങ്ങളില്ലാത്തവര്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍ ഏത് സമയത്തും ലഭ്യമാകുന്ന ഡ്രസ് ബാങ്ക് ഉള്‍പെടെ വ്യത്യസ്തങ്ങളായ ഇത്തരം നിരവധി പദ്ധതികളുമായി ഇരിങ്ങാലക്കുടക്കാരുടെ മനസില്‍ ഇടം നേടീയ സംഘടനയായ ജെ സി ഐ ഇരിങ്ങാലക്കുടയെ അഭിനന്ദിക്കാനും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനും ജൂനീയര്‍ ചേമ്പംര്‍ ഇന്റര്‍നാഷ്ണല്‍ എന്ന ലോകോത്തര സംഘടനയുടെ ഇന്ത്യയിലെ പ്രസിഡന്റ് എംഎസ് കാര്‍ത്തികേയന്‍ ഇരിങ്ങാലക്കുടയില്‍ എത്തിചേര്‍ന്നു.

ഇരിങ്ങാലക്കുട ഠാണാവില്‍ പ്രവര്‍ത്തിക്കുന്ന ഡ്രസ് ബാങ്കില്‍ വച്ച് നടന്ന ചടങ്ങില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ദേശീയ പ്രസിഡന്റിനെ അംഗങ്ങള്‍ വരവേറ്റത്.പദ്ധതിയിലെ ആദ്യ മെഷ്യന്‍ ബീന രാജേഷിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.ജെ.സി.ഐ. ചാപ്റ്റര്‍ പ്രസിഡന്റ് മെജോ ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലേഡി ജേസി ചെയര്‍ പേഴ്‌സണ്‍ നിഷിന നിസാര്‍ പ്രജ്യോദിനി പദ്ധതിയെ പറ്റി വിശദികരണം നടത്തി. സോണ്‍ പ്രസിഡന്റ് അര്‍ജുന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സോണ്‍ ഭാരവാഹികളായ വിജിത് നായര്‍ , സോണി വര്‍ഗീസ്, ജെ.സി.ഐ. ചാപ്റ്റര്‍ സെനറ്റര്‍ നിസാര്‍ അഷ്‌റഫ്, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറര്‍ സാന്റോ വിസ്മയ, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി എന്നിവര്‍ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!