Channel 17

live

channel17 live

നിര്യാതനായി

സി എം ഐ സഭയിലെ തൃശൂർ ദേവമാതാ പ്രവിശ്യാംഗമായ ഫാ. ഡേവിസ് ആൻഡ്രൂസ് ആത്തപ്പിളളി (86) നിര്യാതനായി. (08.10.2024 ചൊവ്വ) രാവിലെ 7:45 മണിക്ക് ഭൗതികശരീരം സാന്ത്വനത്തിൽ കൊണ്ടുവരും.ശേഷം 08.45am ന് അമ്പഴക്കാട് ആശ്രമ ദേവാലയത്തിലേക്ക് കൊണ്ടു പോകുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2.30 ന് ദിവ്യബലിയോട് കൂടി ആശ്രമദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.

അമല ഹോസ്പിറ്റൽ സാന്ത്വനത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഫാ. ഡേവിസ് ആൻഡ്രൂസ് ആത്തപ്പിള്ളി സി.എം.ഐ, ആത്തപ്പിള്ളി കുഞ്ഞുലോന, മേരി ദമ്പതികളുടെ ഒന്നാമത്തെ മകനായി ഫെബ്രുവരി 20, 1938 ൽ ഇരിഞ്ഞാലക്കുട രൂപതയിലെ മാള ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അമ്പഴക്കാട് നവസന്ന്യാസ ഭവനത്തിൽ പ്രവേശിച്ചു. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി 1957 മെയ് 16 ന് ആദ്യ വൃതം ചെയ്ത് CMI അംഗമായി.M. A philosophy പൂന സെമിനാരിയിൽ നിന്നും, Theology ധർമാരാം സെമിനാരിൽ നിന്നും കരസ്ഥമാക്കി.1964 മെയ്‌ 16 ന് വൈദികപട്ടം സ്വീകരിച്ചു വൈദീകനായി.M. A. History ധർവാർ യൂണിവേഴ്സിറ്റിയിൽ നിന്നും, M. A. Church History റോമിൽ നിന്നും M. A. Archeology ഡൽഹി യുവിവേഴ്സിറ്റിയിൽ നിന്നും കരസ്ഥമാക്കി. ബാംഗ്ലൂർ ക്രൈസ്റ്റ്, ധർമാരം college പ്രൊഫസർ, പൂന കാർമൽ ഭവൻ റെക്ടർ, USA Philadelphia അസോസിയേറ്റ് വികാർ, കെനിയ മിഷൻ, ഇരിഞ്ഞാലക്കുട കാത്തലിക്ക് സെന്റർ ഡയറക്ടർ, എന്നിവ ആയിരുന്നു പ്രവർത്തന മണ്ഡലം.1979 മുതൽ ഏതാനും വർഷം സാഗർ രൂപതയിലെ സിൽവനി എന്ന മിഷൻ സ്റ്റേഷനിൽ സേവനം ചെയ്തിട്ടുണ്ട്. അവിടെ R. D. S. S. എന്ന സാമൂഹ്യ സേവന സോസറ്റിയുടെ സെക്രട്ടറിയായും സേവനം ചെയ്ത്തിട്ടുണ്ട്.
സഹായങ്ങൾ അവശ്യം ഉള്ളവർക്ക് സഹായങ്ങൾ നൽകി കൊണ്ടു അനേകരെ സഹായിച്ചിട്ടുണ്ട്. തിരുപ്പട്ടത്തിന്റെ Daimond Jubilee 2024 മെയ്‌ 17 ന് ആയിരുന്നു.അച്ചന്റെ സഹോദരങ്ങൾ : കൊച്ചുമാത്തു (late), കൊച്ചുവറീത് (late), ജോസ്, എൽസി, പോൾ, തങ്കമ്മ (late), കുരിയക്കോസ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!