എം പി ശ്രീ ബെന്നി ബഹനാന് നിവേദനം നൽകി. മുരുങ്ങൂർ ഡിവൈ നഗർ റെയിൽവേ സ്റ്റേഷനിൽഫുഡ് ഓവർ ബ്രിഡ്ജ് എന്ന ആവശ്യവുമായി നിവേദനം കൈമാറി, നിലവിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നീളം വർധിപ്പിച്ചത് റെയിൽവേ യാത്രക്കാർക്കും മറ്റും ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കേണ്ട അവസ്ഥയാണുള്ളത് ഇതുമൂലം വിദ്യാർത്ഥികളും അതുപോലെതന്നെ സ്ത്രീകളും പ്രായമാ പ്രായമായ എല്ലാവർക്കും തന്നെ തൃശ്ശൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനും മറ്റും ടിക്കറ്റ് എടുത്ത ശേഷവും റെയിൽവേ ട്രാക്ക് മുറിച്ചു കളയ്ക്കേണ്ട അവസ്ഥയിലാണ് ഇത് വളരെയേറെ അപകടങ്ങൾ വരുത്തിവെക്കുന്നു,ശനി ഞായർ ദിവസങ്ങളിൽഡിവൈൻ ധ്യാനകേന്ദ്രത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ലഗേജുമായി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കേണ്ട നിലയിലാണ്. നിരവധി വിദ്യാർത്ഥികളും തൊഴിലാളികളും റെയിൽവേ ട്രാക്ക് മുറിച്ചു കിടക്കുന്നതുമൂലം വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു നിലവിൽ എറണാകുളം ഭാഗത്തുനിന്ന് വരുന്ന ട്രെയിനുകൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് നോക്കുമ്പോൾ വലിയ വളവായതു കാരണം യഥേഷ്ടം ട്രെയിൻ കാണാൻ പറ്റാത്ത അവസ്ഥയാണ്, തന്മൂലം റെയിൽവേ ക്രോസ് ചെയ്യുന്ന പ്രായമായവരും സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും ഉൾപ്പെടെ അപകടം ഏതുസമയത്തും സംഭവിക്കാവുന്ന രീതിയിലാണ് റെയിൽവേ പാലം മറികടക്കുന്നത് നിലവിൽ കൊരട്ടി, മേലൂർ, കാടുകുറ്റി പഞ്ചായത്തിലെ ആയിരത്തോളം യാത്രക്കാരാണ് ഡിവൈൻ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നത്, അപകടകരമായ രീതിയിൽ ട്രാക്ക് മുറിച്ചു കിടക്കുന്നതിന് ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് റെയിൽവേ ട്രാക്കിന് മുകളിലൂടെ ഫുഡ് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജേഷ് മേനോത്ത്, കൊരട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും നിലവിലെ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ലീല സുബ്രഹ്മണ്യൻ, മേലൂർ പതിനാലാം വാർഡ് മെമ്പർ റിൻസി രാജേഷ്, എന്നിവർ ചേർന്ന് ശ്രീ ബെന്നി ബഹനാൻ എംപിക്ക് നിവേദനം നൽകി.
നിവേദനം നൽകി
