Channel 17

live

channel17 live

നിവേദനത്തിന് മറുപടിയില്ല. റോഡിന് വീതി കൂട്ടാൻ ആവശ്യപ്പെട്ട ഭാഗവും വേലി കെട്ടി തിരിക്കുന്നു

മാള യഹൂദ സിനഗോഗ് റോഡിൻ്റെ പ്രവേശന കവാടം വീതി കൂട്ടാൻ സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി സർക്കാർ എറ്റെടുത്ത ഭൂമിയിൽ നിന്നും ചെറിയൊരു ഭാഗം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് മറുപടി പോലും നൽകാതെ ആവശ്യപ്പെട്ട ഭാഗം സഹിതം വേലി കെട്ടി തിരിക്കുന്നതിനായി നടപടി ആരംഭിച്ചു.

മാളഃ നിവേദനത്തിന് മറുപടിയില്ല. റോഡിന് വീതി കൂട്ടാൻ ആവശ്യപ്പെട്ട ഭാഗവും വേലി കെട്ടി തിരിക്കുന്നു. മാള യഹൂദ സിനഗോഗ് റോഡിൻ്റെ പ്രവേശന കവാടം വീതി കൂട്ടാൻ സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി സർക്കാർ എറ്റെടുത്ത ഭൂമിയിൽ നിന്നും ചെറിയൊരു ഭാഗം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് മറുപടി പോലും നൽകാതെ ആവശ്യപ്പെട്ട ഭാഗം സഹിതം വേലി കെട്ടി തിരിക്കുന്നതിനായി നടപടി ആരംഭിച്ചു. റോഡിൻ്റെ പ്രവേശന കവാടം വീതി കൂട്ടാൻ സർക്കാർ നിശ്ചയിച്ച പണം നൽകാൻ തയ്യാറാണെന്ന് അറിയിച്ച് പൊതുപ്രവർത്തകൻ ഷാൻ്റി ജോസഫ് തട്ടകത്ത് വി ആർ സുനിൽകുമാർ എം എൽ എക്കും മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് എം ഡിക്കുമാണ് നിവേദനം നൽകിയത്. എന്നാൽ നാടിൻ്റെ വികസനത്തിനായി നൽകിയ നിവേദനനത്തിന് ഇതുവരെ ഒരു മറുപടി പോലും നൽകാത്തത് പ്രതിഷേധാർഹമാണെന്ന് ഷാൻ്റി ജോസഫ് തട്ടകത്ത് പറഞ്ഞു.
ചുരുങ്ങിയ വിസ്തൃതിയുള്ള മാള ടൗണിൻ്റെ വികസനത്തിന് സിനഗോഗ് റോഡും വികസിക്കേണ്ടത് അനിവാര്യമാണെന്നും സർക്കാർ വില കൊടുത്ത് യഹൂദ സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിന്നും റോഡിനായി ഭൂമി വിട്ടു നൽകാൻ സങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിൽ റോഡിന് വിതി കൂട്ടാനാവശ്യമായ ഭൂമിക്ക് സർക്കാർ ഏറ്റെടുത്തപ്പോൾ നൽകിയ വില നൽകാൻ നൽകാൻ തയ്യാറാണെന്നുമാണ് നിവേദനത്തിൽ ഷാൻ്റി ജോസഫ് തട്ടകത്ത് അറിയിച്ചിരുന്നത്. ടൗണിൽ നിന്ന് മാളകടവിലേക്കുള്ള റിംഗ് റോഡായും കൂടാതെ നെയ്തക്കുടി, കൊമ്പത്തുകടവ് വഴി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് ഏറ്റവും ചുരുങ്ങിയ ദൂരത്തിൽ യാത്ര ചെയ്യാവുന്ന ഈ റോഡിൻ്റെ മാള ടൗണിൽ നിന്നുള്ള പ്രവേശന കവാടം കുപ്പി കഴുത്തായാണ് സ്ഥിതി ചെയ്യുന്നത്
കടമുറികൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം സ്വകാര്യ വ്യക്തികളിൽ നിന്ന്
മാള സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനും ടൗൺ റോഡിൽ നിന്നും സിനഗോഗിലേക്ക് പ്രവേശിക്കുന്നതിനുമായി
സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
ഈ ഏറ്റെടുത്ത സ്ഥലത്തിൻ്റെ വടക്കേ അറ്റം റോഡിലേക്ക് തള്ളി നിൽക്കുന്ന അഞ്ച് മീറ്റർ നീളത്തിലും രണ്ട് മീറ്ററോളം വീതിയിലുമുള്ള സ്ഥലമാണ് വീതി കൂട്ടാനായി ആവശ്യമായി വരുന്നത്. മൂന്നുഭാഗത്തും റോഡായതിനാൽ ഈ ഭാഗത്ത് നിയമാനുസൃതം മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാധ്യമല്ല. ജനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള റോഡിനായി വില വാങ്ങി സ്ഥലം നല്‍കണമെന്ന നിവേദനത്തിന് മറുപടി നല്‍കാന്‍ പോലും തയ്യാറാകാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ജനസംസാരം.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!