Channel 17

live

channel17 live

നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു

കൊരട്ടി: കൊരട്ടി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്. എൽ. സി, പ്ലസ് 2 എന്നിവയിൽ മുഴുവൻ A പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ കാഷ് അവാർഡും മൊമൻ്റോയും നൽകി ആദരിച്ചു. എൽ.പി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് അഡ്വ. കെ.എ. ജോജി അധ്യക്ഷത വഹിച്ചു. ശ്വേത. കെ.സുഗതൻ ഐ.പി.എസ് (എസ്. പി.നോർത്ത് മിഡിൽ ആൻഡമാൻ) ഉദ്ഘാടനവും പുരസ്ക്കാര വിതരണവും നിർവഹിച്ചു. കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ബിജു മുഖ്യാഥിതി ആയിരുന്നു. സെക്രട്ടറി സനൽ കുമാർ.എൻ. ജി.,വാർഡ് മെമ്പർ വർഗീസ് തച്ചുപറമ്പൻ എന്നിവർ ആശംസകളർപ്പിച്ചു. ബാങ്ക് വൈസ്.പ്രസിഡൻ്റ് സുഭാഷ്.എം. കെ.സ്വാഗതവും, ബോർഡ് മെമ്പർ സോമശേഖരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!