സ്കൂൾ മാനേജർ ഫാ. വർഗ്ഗീസ് കോന്തുരുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കുറ്റിക്കാട് : നൂറ് കണക്കിന് മാവേലി മന്നന്മാരും മലയാളി മങ്കമാരും മാറ്റുരച്ച ഓണാഘോഷം വ്യത്യസ്ത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി… കൂടെ വടംവലിയും ഉറിയടിയും കൂടെയായപ്പോൾ ആഘോഷം ആകാശ തേരിലേറി . 2500 വിദ്യാർത്ഥികൾക്ക് വാഴയിലയിൽ ഇരുത്തി ഒറ്റ മണിക്കൂർ കൊണ്ട് ഓണ സദ്യ കൊടുത്തത് സംഘാടന മികവിന്റ അടയാളപ്പെടുത്തലായി . സ്കൂൾ മാനേജർ ഫാ. വർഗ്ഗീസ് കോന്തുരുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജെയ്സൻ മേലേപുറം, പി.ടി.എ.പ്രസിഡന്റ് സെബാസ്റ്റ്യൻ കല്ലേലി , എം.പി.ടി.എ.പ്രസിഡന്റ് ജാൻസി ഡേവീസ്, ലിൻസി സാബു എന്നിവർ സംസാരിച്ചു.