ഡൽഹി പട്ടേൽ നഗർ നിധിൻ ശർമ്മ ( ഖാലിദ് 38) യെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ മാസത്തിൽ എയർപോർട്ടിലെ ഒഫീഷ്യൽ മെയിൽ ഐഡിയിലേക്കും, പിന്നീട് മെയ് മാസത്തിൽ എറണാകുളം റേഞ്ച് ഡിഐജി യുടെ മെയിൽ ഐഡിയിലേക്കും ഭീഷണി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് നിധിൻ ശർമ്മ. ഡി.വൈ.എസ്.പി റ്റി. ആർ. രാജേഷ്, ഇൻസ്പെക്ടർ സാബുജീ മാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.