Channel 17

live

channel17 live

നെയ്തക്കുടി സ്ലൂയിസ് പദ്ധതി ഉടൻ നടപ്പിലാക്കണം; ഡി എം കെ

നെയ്തക്കുടി പാലത്തിനോടനുബന്ധിച്ച് നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച നെയ്തക്കുടി സ്ലൂയിസ് പദ്ധതി ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ഡിഎംകെ. തൃശൂർ ജില്ല കമ്മിറ്റി മാളയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മാള: നെയ്തക്കുടി പാലത്തിനോടനുബന്ധിച്ച് നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച നെയ്തക്കുടി സ്ലൂയിസ് പദ്ധതി ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ഡിഎംകെ. തൃശൂർ ജില്ല കമ്മിറ്റി മാളയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാള പഞ്ചായത്തിലെ നെയ്തക്കുടി, പരന്നാട്ടുകുന്ന്, കുന്നത്തുകാട്, വടമ, മാരേക്കാട്, പ്രദേശങ്ങൾക്കും , പുത്തൻചിറ പഞ്ചായത്തിലെ കരിങ്ങാച്ചിറ, തുടങ്ങിയ പ്രദേശങ്ങളിലും ഉപ്പുവെള്ളം കയറാതിരിക്കാൻ ഏറ്റവും ഉപകാര പ്രദമായ പദ്ധതിയാണ് ഇത്. 2 തവണകളിലായി 13 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടും ഇതുവരെ നിർമ്മാണ ഉദ്ഘാടനം പോലും നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഡി എംകെ. ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇറിഗേഷൻ വകുപ്പ് മന്ത്രിയേയും, ജില്ലയിലെ ഓഫീസറേയും നേരിട്ട് കണ്ട് ഈ ആവശ്യം ഉന്നയിച്ചീട്ടും പദ്ധതി മുന്നോട്ടു പോകുന്നില്ല.ഇതിനെതിരെ ഒപ്പു ശേഖരണം അടക്കുമുള്ള പരിപാടികൾ നടത്തുമെന്ന് ഡിഎംകെ ജില്ല പ്രസിഡണ്ട് സദാശിവൻ ചക്കനാലി, സെകട്ടറി അജ്മൽ ബാബു, ബിബിൻ വളയങ്ങാട്ട്, ജിനോയ് സി.ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!