അഷ്ടമിച്ചിറ പുല്ലൻകുളങ്ങര പാടശേഖരത്തിൽ നിറഞ്ഞുകിടക്കുന്ന തോടുകൾ വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെത്തിയപ്പോഴാണ് കർഷകർ പ്രതിഷേധവുമായെത്തിയത്.
മാളഃ നെല്ല് പാടത്ത് കിടന്ന് മുളച്ചപ്പോള്‍ തോട് വൃത്തിയാക്കാന്‍ എത്തിയവരെ കര്‍ഷകര്‍ തിരിച്ചയച്ചു. ഇനി തോട് വൃത്തിയാക്കിയിട്ടെന്താ കാര്യം. ഞങ്ങളുടെ നെല്ല് പാടത്തുകിടന്ന് മുളച്ചിരിക്കയാണ്. ഒരു മാസം മുന്‍പ് പണി പൂർത്തിയാക്കാൻ പറഞ്ഞപ്പോൾ അവഗണിച്ചതിന്റെ ഫലമാണ് ഞങ്ങൾ അനുഭവിക്കുന്നത്. ഈ വെള്ളത്തിൽ നിന്ന് നിങ്ങൾ പണിയെടുത്തിട്ട് ഞങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. കർഷകരുടെ പ്രതീക്ഷകളെല്ലാം വെള്ളത്തിലായതില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രം തോട് വൃത്തിയാക്കാനെത്തിയവരോട് കർഷകർ കയർത്തു. അഷ്ടമിച്ചിറ പുല്ലൻകുളങ്ങര പാടശേഖരത്തിൽ നിറഞ്ഞുകിടക്കുന്ന തോടുകൾ വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെത്തിയപ്പോഴാണ് കർഷകർ പ്രതിഷേധവുമായെത്തിയത്. തുടർന്ന് തൊഴിലാളികൾ പണി അവസാനിപ്പിച്ച് തിരിച്ചുപോയി. അഷ്ടമിച്ചിറ പുല്ലൻ കുളങ്ങര പാടശേഖരത്തിൽ വിളവെടുക്കാറായ നെല്ല് വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ വലിയ തോതിലുള്ള പ്രതിഷേധമാണുയര്‍ന്നത്. ഒരു മാസം മുന്‍പ് തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കാൻ തുടങ്ങിയെങ്കിലും പൂർത്തിയാക്കാതെ അവസാനിപ്പിക്കുകയായിരുന്നു. വെള്ളമില്ലാത്ത തോട് അന്നുതന്നെ പൂർണ്ണമായി വൃത്തിയാക്കിയിരുന്നുവെങ്കിൽ നെല്ല് വെള്ളത്തിൽക്കിടന്ന് നശിക്കില്ലായിരുന്നുവെന്നാണ് കർഷകരുടെ പരാതി. നെല്ല് പാടത്ത് കിടന്നപ്പോൾ പ്രതിഷേധമുയര്‍ന്നപ്പോള്‍ പേരിനുമാത്രം ശുചീകരണത്തിനെത്തിയത് ന്യായീകരിക്കാന്‍ കഴിയില്ല. മുന്‍പ് പണി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ലെന്നും കർഷകര്‍ പറയുന്നു. നിറഞ്ഞു കിടക്കുന്ന തോട് പൂർണ്ണമായി വൃത്തിയാക്കണമെങ്കിൽ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നും ഇനി അതുകൊണ്ട് ഈ വർഷം പ്രയോജനം ഇല്ലെന്നുമാണ് കർഷകർ പറയുന്നത്. ഇങ്ങിനെയെങ്കില്‍ കാര്‍ഷീക രംഗത്ത് തിരികെ വന്നവര്‍ പരീക്ഷണത്തിന് മുതിരില്ലെന്നും കര്‍ഷകര്‍ പറയുന്നു.