സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നീന്തൽ താരം പി.ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: നോർത്ത് ട്രാംവെ റോഡ് നവീകരിച്ച് ചാലക്കുടിയിലെ മാതൃകാ റോഡാക്കി മാറ്റണമെന്ന് സുഭാഷ് നഗർ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചാലക്കുടി ഏറ്റവും വീതി കൂടിയ റോഡുകളിലൊന്നായ ഇതിൻ്റെ അവസ്ഥ നിലവിൽ ശോചനീയമാണ്. കട്ടിപ്പൊക്കം മുതൽ ബ്രൈറ്റ് സ്റ്റാർ ക്ളബ് വരെ പകുതിയോളം ദൂരം കയ്യേറ്റങ്ങൾ ഇനിയും ഒഴിപ്പിക്കാനുണ്ട്. പുതിയ നോർത്ത് ബസ് സ്റ്റാൻഡ് എത്രയും വേഗം പൂർണ്ണമായി പ്രവർത്തിക്കണമെങ്കിൽ ഈ റോഡിൻ്റെ നവീകരണം അനിവാര്യമാണ്. കോടശേരി പഞ്ചായത്തിലേക്കുള്ള പ്രധാന പാതകൂടിയാണ് ട്രാംവെ റോഡ് എന്ന യാഥാർഥ്യം കൂടി കണക്കിലെടുത്ത് എം.എൽ.എ മുൻകയ്യെടുത്ത് നവീകരണം ഉടൻ നടത്തണം.
വാർഷികാഘോഷങ്ങൾ അന്തർദേശീയ നീന്തൽ താരവും മുൻ പൊലീസ് സബ് ഇൻസ്പെക്ടറുമായ പി.ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ടി.വാസു അധ്യക്ഷം വഹിച്ചു.നഗരസഭ അംഗങ്ങളായ ബിജി സദാനന്ദൻ, തോമസ് മാളിയേക്കൽ, സെക്രട്ടറി പി.എ.നസീർ, ട്രഷറർ സുനിൽ മാനാടൻ, കെ.എസ്.ഉഷാദ്, എം.ജി.ബാബു, വി.പ്രേംനാഥ്, ടി.ഡി.ഔസേപ്പ്, ശ്രീജ രതീഷ്, പോളി ചെങ്ങിനിമറ്റം എന്നിവർ സംസാരിച്ചു. തുടർന്ന് കലാപ്രകടനങ്ങൾ നടന്നു.