സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് പെര്‍മെനന്റ് രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുവെന്ന കയ്പമംഗലം സ്വദേശിയുടെ ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ ഒരു മാസത്തിനകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റിങില്‍ പരിഗണിച്ച നാല് കേസുകളില്‍ ഒരെണ്ണം തീര്‍പ്പാക്കി.
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്
