കമ്മീഷൻ ചെയർമാൻ അഡ്വ. കെ എ റഷീദ് അധ്യക്ഷനായി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലയിൽ നടത്തിയ സിറ്റിംഗിൽ അഞ്ച് പരാതികൾ തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ അഡ്വ. കെ എ റഷീദ് അധ്യക്ഷനായി. രണ്ട് ദിവസങ്ങളിലായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ വിദ്യാഭ്യാസ വായ്പ, കുടുംബ പ്രശ്നങ്ങൾ, ചികിത്സാ സഹായം, സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ആനുകൂല്യങ്ങളും അവകാശങ്ങളും എന്നിവ നഷ്ടപ്പെടൽ തുടങ്ങിയവയെ സംബന്ധിച്ച 31 പരാതികളാണ് പരിഗണിച്ചത്. ബാക്കി പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. കമ്മീഷൻ അംഗങ്ങളായ സൈഫുദ്ധീൻ എ, റോസ പി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.