Channel 17

live

channel17 live

നർമ്മദാ സമരത്തിന് പിന്തുണയുമായി ഐഖ്യദാർഢ്യ കൂട്ടായ്മ നടത്തി

നർമ്മദ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജൂൺ 15 മുതൽ പ്രമുഖ സാമൂഹ്യപ്രവർത്തക മേധാപട്കറുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടക്കുകയാണ്. സമരത്തിന് പിന്തുണയുമായി കേരളത്തിന്റെ വിവിധ ഇടങ്ങൾക്കൊപ്പം ചാലക്കുടിയിൽ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു പി.കെ..കിട്ടൻ അധ്യക്ഷതവഹിച്ചു എസ്.പി.രവി മുഖ്യപ്രഭാഷണം നടത്തി. ജയ്സൺ പാനികുളങ്ങര, ജിന്നറ്റ് മാത്യു, ജയൻ ജോസഫ് പട്ടത്ത് ,കെ.കെ ഗോപാലകൃഷ്ണൻ, എം.മോഹൻദാസ്, പി. കെ ധർമ്മജൻ, യു.എസ് അജയകുമാർ, എ എൽ. കൊച്ചപ്പൻ, പി.വി. വിവേക് സുരേഷ് മുട്ടത്തി എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!